അറിയാതെൻ ഹൃദയത്തിൽ അലിഞ്ഞു ചേർന്നില്ലേ...
നിനവാലെ നനയുന്നു മഴയായ് നിൻ ചിരികൾ
സ്നേഹത്തിൻ കൂടണയാൻ ഇണയായ് പോരുമോ
പ്രണയത്തിൻ നിറവേകാൻ പ്രിയതേ പോരുമോ...
(അറിയാതെൻ )
മിഴിയിൽ നീ നിറയുമ്പോൾ
കുളിരായ് എൻ മനം
ഹൃദയത്തിൽ പൊഴിയുന്നു
മധുവായ് നിൻ സ്വരം
അകതാരിൽ ഞാനറിയുന്നു
പ്രിയതോഴി നിൻ മൗനം
നീഹാരമായ് എൻ പ്രണയം
(അറിയാതെൻ)
വാർമുകിലിൽ നിറമണിയും ചെറുനിലാ മിന്നലിൽ
കനവുകളിൽ തെളിയുന്നു
താരമായ് ഇന്നു നീ
വരുമോ എൻ അഴകേ നീ
ശിശിരം പോൽ അലിയാനായ്
കുളിർ തന്നെലായ് വാ ആരാധികേ...
(അറിയാതെൻ)